Sunday, November 1, 2009

മാമ്പഴം

mambazham

വൈലോപ്പിള്ളി ശ്രീധര മേനോന്‍ രചിച്ച മാമ്പഴം

അങ്കണ തൈമാവില്‍‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലുമാസത്തിന്‍ മുന്‍പിലേറെനാള്‍ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ
അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോല്‍
അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോള്‍ ഉണ്ണികള്‍ വിരിഞ്ഞ‌-
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിന്‍ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീര്‍ത്തടാകമായ്
മാങ്കനി പെറുക്കുവാന്‍ ഞാന്‍ വരുന്നില്ലെന്നവന്‍
മാന്‍പെഴും മലര്‍ക്കുലയെറിഞ്ഞു വെറും മണ്ണില്‍
വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍
തുംഗമാം മീനച്ചൂടാല്‍ തൈമാവിന്‍ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വര്‍ണ്ണമായ് തീരും മുന്‍പേ
മാങ്കനി വീഴാന്‍ കാത്തു നില്‍ക്കാതെ മാതാവിന്റെ
പൂങ്കുയില്‍ കൂടും വിട്ടു പരലോകത്തെ പൂകി
വാനവര്‍ക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവന്‍ വാഴ്‌കെ
അയല്‍പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവര്‍തന്‍ മാവിന്‍‌ചോട്ടില്‍ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാര്‍ക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവര്‍ക്കെന്നാല്‍
അവര്‍ക്കാ ഹന്ത! കണ്ണിരിനാല്‍ അന്ധമാം വര്‍ഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തന്‍
ദുരിത ഫലം പോലുള്ളപ്പഴമെടുത്തഅവള്‍
തന്നുണ്ണിക്കിടാവിന്റെ താരുടല്‍ മറചെയ്ത
മണ്ണില്‍ താന്‍ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാല്‍
ഉണ്ണിക്കൈക്കെടുക്കുവാന്‍ ഉണ്ണിവായ്ക്കുണ്ണാന്‍ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലെ
വരിക കണ്ണാല്‍ കാണാ‍ന്‍ വയ്യത്തൊരെന്‍ കണ്ണനേ
സരസാ നുകര്‍ന്നാലും തായ തന്‍ നൈവേദ്യം നീ
ഒരു തൈകുളിര്‍ക്കാറ്റായരികത്തണഞ്ഞപ്പോള്‍
അരുമക്കുഞ്ഞിന്‍ പ്രാണന്‍ അമ്മയെ ആശ്ലേഷിച്ചു

ഈ പദ്യം പണ്ടു സ്കൂളില്‍ വച്ചു പഠിച്ചതാണ്. അന്ന് വെറും ദേഷ്യം മാത്രം ആണ് തോന്നിയത് . വലിയ പദ്യം മനപ്പാഠം ആക്കുന്നത് ചില്ലറ കാര്യം അല്ലല്ലോ . ഈ പദ്യത്തില്‍ അടങ്ങിയിരിക്കുന്ന കവി ഭാവനയോ അതിലെ ഓരോ വരിയിലും അടങ്ങിയിരിക്കുന്ന ഒരു അമ്മയുടെ വിലാപമോ മനസ്സിലാക്കാന്‍ എനിക്കായില്ല. ആകെ ഈ പദ്യം തെറ്റിച്ചു എഴുതിയതിനു ടീചെരിന്റെയും അപ്പന്റെയും അടി മേടിച്ചു തന്ന പദ്യതിനോട് വെറും പുച്ച്ചം മാത്രം. അന്ന് വൈലോപ്പില്ല്യെ കൈയ്യില്‍ കിട്ടിയിരുന്നെങ്ങില്‍ തള്ളി കൊന്നേനെ . പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം ഈ കവിത വായിക്കുമ്പോള്‍ ഉള്ള അനുഭവം ഒന്നു വേറെ തന്നെ. ഇത്ര സുന്ദരമായ ഒരു കവിത രചിച്ച കവിയോടു ആദരവും ആരാധനയും മാത്രം. ചിലപ്പോള്‍ ഇതു വായിക്കുമ്പോള്‍ കണ്ണുകള്‍ നനയുന്നുണ്ടോ എന്ന് സംശയം.

Tuesday, September 1, 2009

ഹാപ്പി onam

happy onam
എല്ലാവര്ക്കും ഓണം ഹ്ര്യുദയം നിറഞ്ഞ ആശംസകള്‍..

ഓണത്തിനിടക്ക് ...

Onathinidakku puttu

പാക്കറ്റ് ഓണം ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും എന്റെ പോക്കെറ്റില്‍ നിന്നും ആയിരം ഓണം ആശംസകള്‍ .

Friday, August 14, 2009

സ്വാതന്ത്ര്യ ദിനാശംസകള്‍


സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും പപ്പുവും, പിന്കിയും, സഫായും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു .

Friday, July 31, 2009

ക്ളാ ക്ളാ ക്ലീ ക്ലീ ക്ലൂ ക്ലൂ

Example

പണ്ടു കുട്ടികള്‍ ചൊല്ലി പഠിച്ചിരുന്ന പാഠം . മലയാളം നാവിനു വഴങ്ങണം എങ്കില്‍ ഇത്തരം അഭ്യാസം നാക്ക് കൊണ്ടു ചെയ്തു തന്നെ ശീലിക്കണം .
ഇന്നത്തെ കുട്ടികള്‍ എത്ര പേര്‍ മൈനയെ കണ്ടിട്ടുണ്ടാവും. കൂടിപ്പോയാല്‍ ടീവിഇയില്‍ കണ്ടിട്ടുണ്ടാവും . aത്തിന്റെ ശബ്ദം MP3 ആയി കേട്ടിട്ടുണ്ടാവും .

Thursday, June 4, 2009

ലോറി മാറി പോയി

moongakkoottil chaadi
ഈ ചിത്രത്തിന്റെ വിഷയം എന്താണെന്ന് നിങ്ങള്‍ക്ക് പിടി കിട്ടിയില്ലെങ്കില്‍ അധികം ആലോചിച്ചു സമയം കളയണ്ട . താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്ക് .

ഒരു റഷ്യന്‍ ഗാനത്തിന്റെ "Buffalax" ചെയ്യപ്പെട്ട വെര്‍ഷന്‍ ആണ് ഇതു . ഇനി ഈ "Buffalax" എന്നാല്‍ എന്താണ് എന്നല്ലേ? . "Buffalax" എന്നാല്‍ "Youtube" ലെ വളരെ പ്രശസ്തനായ ഒരു യൂസര്‍. ഏതെങ്കിലും പ്രശസ്തമായ ഒരു ഗാനം എടുത്തു അതിന്റെ ഉച്ചാരണത്തിന് സമമായ വാക്കുകള്‍ തെരഞ്ഞെടുത്തു subtitle ഇടുന്നു . "Buffalax" ചെയ്യപ്പെട്ട അനേകം ഗാനങ്ങള്‍ "Youtube" ലെ സേര്‍ച്ചില്‍ നിന്നും ലഭ്യമാണ് .

Saturday, May 23, 2009

പുലര്‍കാല സുന്ദര സ്വപ്നത്തില്‍

pularkala sundara
ചിത്രം: ഒരു മെയ്‌ മാസപ്പുലരിയില്‍ (1987)
പാടിയത് : K S ചിത്ര
P ഭാസ്കരന്റെ വരികള്‍ക്ക് രവീന്ദ്രന്‍ ഈണം നല്‍കിയത്

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണ്ണച്ചിറകുമായ് പാറി

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി
നീരദ ശ്യാമള നീല നഭസൊരു ചാരുസരോവരമായി
ചന്ദ്രനും സൂര്യനും താരാഗണങ്ങളും ഇന്ദീവരങ്ങളായ് മാറി

ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത ജീമൂത നിര്‍ജ്ജരി പോലെ
ചിന്തിയ കൌമാര സങ്കല്‍പ്പധാരയില്‍ എന്നെ മറന്നു ഞാന്‍ പാടി

Sunday, May 17, 2009

ശശി തരൂര്‍ ജയിച്ചു

sasi tharoor tvm malayalam cartoon തിരുവനതപുരത്ത് നിന്നും ശശി തരൂര്‍ ജയച്ചതിനെ പറ്റി ഒരു ചെറിയ കാര്‍ട്ടൂണ്‍. ഒരു മലയാളം സിനിമയില്‍ സലിം കുമാര്‍ പ്രശസ്തം ആക്കിയ വരികള്‍ കടമെടുത്തിരിക്കുന്നു. കാര്‍ട്ടൂണ്‍ ഇഷ്ടപ്പെട്ടെങ്കില്‍ കമന്റ്‌ എഴുതാന്‍ മറക്കേണ്ട.